ഇംഗ്ലീഷ് പ്രീമിയര്‍ ലീഗെന്നോ സ്പാനിഷ് ലീഗെന്നോ കേള്‍ക്കുമ്പോഴുള്ള ആ സുഖം ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ഇത്തവണയില്ല. കാരണം ഇത് ലീഗാണെന്ന് ആര് പറഞ്ഞു, ബി.സി.സി.ഐ അല്ലാതെ. എല്ലാ ടീമുകളും പരസ്പരം ഹോം-എവേ മാച്ചുകള്‍ കളിച്ചാണ് ലീഗില്‍ ശരിക്കുള്ള വിജയിയെ കണ്ടെത്തുന്നത്. മുന്‍ ഐ.പി.എല്ലില്‍ തന്നെ ലീഗ് മത്സരങ്ങള്‍ കഴിഞ്ഞ് സെമിയും ഫൈനലും നടത്ത് ലീഗിന്റെ ആത്മാവ് നശിപ്പിച്ചാണ് വിജയിയെ കണ്ടെത്തിയിരുന്നത്. ഇത്തവണ അതും കടന്നു. കുറെ ടീമുകള്‍ തമ്മില്‍ രണ്ട് മത്സരം കളിക്കും. മറ്റ് ചില ടീമുകള്‍ തമ്മില്‍ ഒരു മത്സരം മാത്രം. പിന്നെ എന്തോ ഒരു പ്ലേ ഓഫ്. എനിക്കൊന്നും മനസ്സിലാവുന്നില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും മനസ്സിലായോ?