Friday, March 25, 2011

ദക്ഷിണാഫ്രിക്കയും വീണു


നോക്കൌട്ട് റൌണ്ടുകളില്‍ പുറത്താവുകയെന്ന ദക്ഷിണാഫ്രിക്കന്‍ ചരിത്രം വീണ്ടും തുടരുന്നു. ഇത്തവണ ന്യൂസിലന്റിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക മടങ്ങുന്നു. ന്യൂസിലന്റ്റിനെ 221 എന്ന ചെറിയ സ്കോറില്‍ ഒതുക്കുവാനായെങ്കിലും അതെത്തിപ്പിടിക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അങ്ങനെ ഒരു വമ്പന്‍ ടീം കൂടി ലോകകപ്പില്‍ നിന്ന് വിടചൊല്ലി.
ഇനി നാളെ ഇംഗ്ലണ്ടോ ശ്രീലങ്കയോ?

Thursday, March 24, 2011

അയ്യോ പോയേ.. ഓസീസ് പോയേ..

അങ്ങനെ ഓസ്ട്രേലിയ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം അഴിച്ച് വച്ചു. ഇന്ത്യയാകട്ടെ ഒന്നാം റാങ്ക് കാരും ലോകചാമ്പ്യന്മാരുമായ ഓസ്ട്രേലിയയെ കെട്ട് കെട്ടിച്ച് സെമിയിലുമെത്തി. ഇനി പാകിസ്ഥാനോട്. യുവരാജ് ശരിക്കും മഹാരാജ് ആയി. ഇന്ത്യയുടെ ഏഴ് കളികളില്‍ നാലിലും ഇന്ത്യ ജയിച്ച അഞ്ച് കളികളിലില്‍ നാലിലും മാന്‍ ഓഫ് ദ മാച്ച്. സച്ചിനാകട്ടെ ഏകദിന ക്രിക്കറ്റില്‍ 18000 റണ്‍സ് തികച്ചു. കൂടാതെ ഈ ടൂര്‍ണമെന്റ്റിലെ ഇപ്പോഴത്തെ ടോപ് സ്കോററുമായി.