Saturday, June 25, 2011

മനോരമയുടെ തലക്കെട്ടുകള്‍

         ഇന്നത്തെ മനോരമ പത്രത്തിന്റെ പ്രധാന തലക്കെട്ട് “ആശ്വാസം നല്‍കാന്‍ കേരളവും” എന്നാണ്. വന്‍ വില വര്‍ദ്ധനവ് വരുത്തിയിട്ട് അതില്‍ ചെറിയൊരു കുറവ് വരുത്തുന്നത് ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ ഒരു വലിയ നേട്ടമായി കാണിക്കുവാനുള്ള മനോരമയുടെ ശ്രമം മാത്രമാണിത്. നികുതി കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് പറഞ്ഞത് തന്നെ ഇത്ര വലിയ തലക്കെട്ടായപ്പോള്‍ നികുതി കുറച്ച് കഴിയുമ്പോള്‍ അതിനായി പ്രത്യേക സപ്ലിമെന്റ് തന്നെ ഇറക്കുമായിരിക്കും. ഇന്റ്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ കീഴിലുള്ള കോളേജുകളുടെ ചുവട് പിടിച്ച് മറ്റ് കോളേജുകളും 100 ശതമാനം സീ‍റ്റുകളിലും ഒരേ ഫീസ് ഈടാക്കുമെന്ന് പറഞ്ഞതൊക്കെ മനോരമ മുന്‍ പേജില്‍ നിന്ന് മുക്കി അകത്തെ അപ്രധാന വാര്‍ത്തയാക്കി. കോണ്‍ഗ്രസ് താത്പര്യം + സഭാ താത്പര്യം + മുതലാളിത്ത താത്പര്യം = മനോരമ എന്നാണോ?

Sunday, May 8, 2011

ഐ.പി.എല്‍- ഇതെന്ത് ലീഗ്

       ഇംഗ്ലീഷ് പ്രീമിയര്‍ ലീഗെന്നോ സ്പാനിഷ് ലീഗെന്നോ കേള്‍ക്കുമ്പോഴുള്ള ആ സുഖം ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ഇത്തവണയില്ല. കാരണം ഇത് ലീഗാണെന്ന് ആര് പറഞ്ഞു, ബി.സി.സി.ഐ അല്ലാതെ. എല്ലാ ടീമുകളും പരസ്പരം ഹോം-എവേ മാച്ചുകള്‍ കളിച്ചാണ് ലീഗില്‍ ശരിക്കുള്ള വിജയിയെ കണ്ടെത്തുന്നത്.  മുന്‍ ഐ.പി.എല്ലില്‍ തന്നെ ലീഗ് മത്സരങ്ങള്‍ കഴിഞ്ഞ് സെമിയും ഫൈനലും നടത്ത് ലീഗിന്റെ ആത്മാവ് നശിപ്പിച്ചാണ് വിജയിയെ കണ്ടെത്തിയിരുന്നത്. ഇത്തവണ അതും കടന്നു. കുറെ ടീമുകള്‍ തമ്മില്‍ രണ്ട് മത്സരം കളിക്കും. മറ്റ് ചില ടീമുകള്‍ തമ്മില്‍ ഒരു മത്സരം മാത്രം. പിന്നെ എന്തോ ഒരു പ്ലേ ഓഫ്. എനിക്കൊന്നും മനസ്സിലാവുന്നില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും മനസ്സിലായോ?

Friday, April 22, 2011

പരിണാമം - ഒരു വക്രബുദ്ധിക്ക് ചെവി കൊടുക്കേണ്ടതുണ്ടോ?

         ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ച കണ്ട പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവശാസ്ത്രത്തിലുണ്ടായ  ഒരു വിപ്ലവം ആയിരുന്നു ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം. The Origin of Species അന്നുവരെയുണ്ടായിരുന്ന പല സംശയങ്ങള്‍ക്കും ഉത്തരം തന്നു. ഡാര്‍വിന്റെ നിരീക്ഷണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ മാറ്റി മറിച്ചു.
         ഇവിടെ ചിലര്‍ നമ്മെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് നയിക്കുവാന്‍ ശ്രമിക്കുന്നു. മേലനങ്ങാതെ കഴിയാല്‍ എന്തെല്ലാം വഴികളാണ് ഓരോരുത്തരും കണ്ടെത്തുന്നത്. വക്രസിദ്ധാന്തങ്ങള്‍ എഴുതിയിരുന്നാല്‍ മാത്രം മതി, ലക്ഷങ്ങളും കോടികളും കൊണ്ട് മറിക്കുവാന്‍ ആളുകളുള്ളപ്പോള്‍. എല്ലാം ഒരാള്‍ ഒറ്റയടിക്ക് സൃഷ്ടിച്ചു. (നോക്കിയും കണ്ടും സൃഷ്ടിച്ചതായിരുന്നുവെങ്കില്‍ ഇത്തരം വക്രബുദ്ധികള്‍ സൃഷ്ടിക്കപ്പെടില്ലായിരുന്നുവല്ലോ). ഇത്തരക്കാരാണ് വെറുക്കപ്പെടേണ്ടവര്‍. സമൂഹത്തിനേറ്റ ശാപത്തിന്റെ അടയാളങ്ങള്‍.

Friday, March 25, 2011

ദക്ഷിണാഫ്രിക്കയും വീണു


നോക്കൌട്ട് റൌണ്ടുകളില്‍ പുറത്താവുകയെന്ന ദക്ഷിണാഫ്രിക്കന്‍ ചരിത്രം വീണ്ടും തുടരുന്നു. ഇത്തവണ ന്യൂസിലന്റിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക മടങ്ങുന്നു. ന്യൂസിലന്റ്റിനെ 221 എന്ന ചെറിയ സ്കോറില്‍ ഒതുക്കുവാനായെങ്കിലും അതെത്തിപ്പിടിക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അങ്ങനെ ഒരു വമ്പന്‍ ടീം കൂടി ലോകകപ്പില്‍ നിന്ന് വിടചൊല്ലി.
ഇനി നാളെ ഇംഗ്ലണ്ടോ ശ്രീലങ്കയോ?

Thursday, March 24, 2011

അയ്യോ പോയേ.. ഓസീസ് പോയേ..

അങ്ങനെ ഓസ്ട്രേലിയ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം അഴിച്ച് വച്ചു. ഇന്ത്യയാകട്ടെ ഒന്നാം റാങ്ക് കാരും ലോകചാമ്പ്യന്മാരുമായ ഓസ്ട്രേലിയയെ കെട്ട് കെട്ടിച്ച് സെമിയിലുമെത്തി. ഇനി പാകിസ്ഥാനോട്. യുവരാജ് ശരിക്കും മഹാരാജ് ആയി. ഇന്ത്യയുടെ ഏഴ് കളികളില്‍ നാലിലും ഇന്ത്യ ജയിച്ച അഞ്ച് കളികളിലില്‍ നാലിലും മാന്‍ ഓഫ് ദ മാച്ച്. സച്ചിനാകട്ടെ ഏകദിന ക്രിക്കറ്റില്‍ 18000 റണ്‍സ് തികച്ചു. കൂടാതെ ഈ ടൂര്‍ണമെന്റ്റിലെ ഇപ്പോഴത്തെ ടോപ് സ്കോററുമായി.